Connect with us

Kerala

സ്ത്രീകള്‍ ഭയന്ന് ഇയാളെ പറ്റി ചര്‍ച്ച ചെയ്യുകയാണ്; ഫെയ്സ്ബുക്ക് കുറിപ്പുമായി കെ സി വേണുഗോപാലിന്റെ ഭാര്യ

കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ ആശയുടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

Published

|

Last Updated

ആലപ്പുഴ| രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് കെ സി വേണുഗോപാലിന്റെ ഭാര്യയും എഴുത്തുകാരിയുമായ ഡോ. കെ ആശ. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണെന്ന് ആശ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ ആശയുടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

പെണ്‍കുട്ടികളെ സ്നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞു പോകുന്ന മെസ്സേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ മെസ്സേജുകള്‍ അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണെന്നും ആശ കുറിപ്പില്‍ പറയുന്നു.