Connect with us

National

പല്ല് വേദനക്ക് ഗുളിക വാങ്ങാന്‍ ഫാര്‍മസിയിലെത്തിയ യുവതിക്ക് നല്‍കിയത് സള്‍ഫസ് ഗുളിക; 32കാരി മരിച്ചു

ടാബ്ലറ്റ് നല്‍കിയ ഫാര്‍മസിസ്റ്റിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ പല്ലുവേദനയ്ക്ക് വേദന സംഹാരിയാണെന്ന് പറഞ്ഞ് നല്‍കിയ സള്‍ഫസ് ഗുളിക കഴിച്ച് 32 കാരി മരിച്ചു. ധരംപുരി ഗ്രാമത്തിലെ രേഖ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

ഫാര്‍മസിയില്‍ നിന്നും ഗുളിക വാങ്ങി വീട്ടിലെത്തിയ ശേഷം രാത്രി ഗുളിക കഴിക്കുകയും ആരോഗ്യം വഷളാവുകയുമായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണകാരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കട ഉടമ ലോകേന്ദ്ര ബാബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ടാബ്ലറ്റ് നല്‍കിയ ഫാര്‍മസിസ്റ്റിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Latest