Connect with us

Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയം: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

താമസ സ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്

Published

|

Last Updated

പത്തനംതിട്ട | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം വാഴപ്പറമ്പില്‍ വീട്ടില്‍  നിധിന്‍ സുരേഷ് (23) ആണ് പിടിയിലായത്.
കഴിഞ്ഞ രാത്രി ഒന്നരയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ്, എസ് ഐമാരായ കെ എസ് ധന്യ, എസ് ഉണ്ണികൃഷ്ണന്‍, എ എസ് ഐമാരായ ജയകുമാര്‍,ജോജോ, സി പി ഓമാരായ അഖില്‍ ജി നാഥ്, ശ്രീമോന്‍, മഹേഷ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Latest