Connect with us

Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ ഡി എഫ് പാനലിന് ജയം

3,033 വോട്ടുകളാണ് പോള്‍ ചെയ്തത്. 1,733 പാനല്‍ വോട്ടുകള്‍ എല്‍ ഡിഎഫ് നേടി

Published

|

Last Updated

തൃശൂര്‍ | വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ ഡി എഫ് പാനലിന് ജയം. കേരളത്തെ ഞെട്ടിച്ച സാമ്പത്തിക ക്രമക്കേട് നടന്ന സഹകരണ ബാങ്കില്‍ പത്തു വര്‍ഷത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

3,033 വോട്ടുകളാണ് പോള്‍ ചെയ്തത്. 1,733 പാനല്‍ വോട്ടുകള്‍ എല്‍ ഡിഎഫ് നേടി. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സി പിഎമ്മും ബി ജെ പിയുമാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 11 സീറ്റില്‍ മാത്രമേ മത്സരിക്കാന്‍ കഴിഞ്ഞുള്ളു. രണ്ട് സീറ്റില്‍ എതിരില്ലാതെ ഇടതുപക്ഷം വിജയിച്ചിരുന്നു. മാടായിക്കോണത്തെ സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്.

 

Latest