Connect with us

Kerala

മോഷണക്കേസില്‍ ഭാര്യ റിമാന്‍ഡില്‍; ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യ സബീന ഇക്കഴിഞ്ഞ തിങ്കളാഴ്ച അഞ്ചലില്‍ സ്വകാര്യ ബസില്‍ വച്ച് കുഞ്ഞിന്റെ സ്വര്‍ണക്കൊലുസ് മോഷ്ടിച്ച സംഭവത്തില്‍ ജയിലിലായിരുന്നു

Published

|

Last Updated

കൊല്ലം | മോഷണക്കേസില്‍ ഭാര്യ റിമാന്‍ഡിലായ ദുഃഖത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം അഞ്ചല്‍ സ്വദേശി റഫീഖ് ആണ് മരിച്ചത്. ഭാര്യ സബീന ഇക്കഴിഞ്ഞ തിങ്കളാഴ്ച അഞ്ചലില്‍ സ്വകാര്യ ബസില്‍ വച്ച് കുഞ്ഞിന്റെ സ്വര്‍ണക്കൊലുസ് മോഷ്ടിച്ച സംഭവത്തില്‍ ജയിലിലായിരുന്നു.

അഞ്ചല്‍ പോലീസിന്റെ പിടിയിലായ സബീനയുടെ കൈയില്‍ നിന്ന് മോഷണം പോയ സ്വര്‍ണക്കൊലുസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന റഫീഖ് ഭാര്യയുടെ അറസ്റ്റോടെ വലിയ മനോവിഷമത്തിലായി. തുടര്‍ന്ന് ഇന്ന് കൂടെയുണ്ടായിരുന്ന മകനെ ഭാര്യയുടെ വീട്ടില്‍ കൊണ്ടുവിട്ടതിന് ശേഷം സ്വന്തം വീട്ടില്‍ വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ വെക്കുകയായിരുന്നു.

നാട്ടുകാര്‍ തീയണച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരുക്കേറ്റ റഫീഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Latest