Connect with us

Kerala

സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്ത രണ്ടര വയസ്സുകാരി മരിച്ചു

കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ഇവരുടെ ഇരട്ടക്കുട്ടികള്‍ ഒന്നാണ് ഐഷ.

ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യില്‍ രണ്ട് കുത്തിവെപ്പുകള്‍ നല്‍കുകയായിരുന്നു. കുത്തിവെപ്പ് നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതയായി.

പിന്നാലെ കുട്ടിയെ ഡോക്ടര്‍മാരും നേഴ്‌സും ചേര്‍ന്ന് നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. മെഡിസിറ്റിയില്‍ എത്തും മുന്‍പ് മരണം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആര്യനാട് പോലീസ് കേസെടുത്തു.

Latest