Health
കോഴിമുട്ട എളുപ്പത്തിൽ തൊലി കളയണോ? ഈ രീതികൾ പരീക്ഷിക്കാം
വെന്ത ഉടനെ മുട്ടകൾ അഞ്ചുമിനിറ്റ് ഐസ് വെള്ളത്തിലേക്ക് മാറ്റുക.ഇത് മുട്ടയുടെ വെള്ള പുറം തോലിൽ നിന്ന് വേർപ്പെടാൻ സഹായിക്കും.

സത്യത്തിൽ മനുഷ്യന് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സൂപ്പർ ഫുഡ് ആണ് മുട്ട. ലഘു ഭക്ഷണം ആയോ പ്രധാന ഭക്ഷണമായോ ഒക്കെ നമ്മൾ മുട്ട കഴിക്കാറുണ്ട്. പക്ഷേ അത്ര എക്സ്പീരിയൻസ് ഇല്ലെങ്കിൽ ഇതിന്റെ തൊലി കളയുന്നത് ഒരു പ്രയത്നം തന്നെയാണ്. മുട്ടത്തൊലി എളുപ്പത്തിൽ കളയാന്‍ ചില മാർഗങ്ങൾ നോക്കാം.
ചൂട് വെള്ളത്തിൽ ഇടുക
നിങ്ങൾ പാത്രത്തിൽ മുട്ട വെച്ചതിനുശേഷം പച്ച വെള്ളം ഒഴിച്ച് തിളപ്പിക്കുന്നതിന് പകരം ചൂടുവെള്ളത്തിലേക്ക് മുട്ടയിട്ട് വേവിക്കുക. ഇത് തൊലി കളയുന്നത് എളുപ്പമാക്കാൻ സഹായിക്കും.
ഐസ് ബാത്ത് രീതി
വെന്ത ഉടനെ മുട്ടകൾ അഞ്ചുമിനിറ്റ് ഐസ് വെള്ളത്തിലേക്ക് മാറ്റുക.ഇത് മുട്ടയുടെ വെള്ള പുറം തോലിൽ നിന്ന് വേർപ്പെടാൻ സഹായിക്കും.
ബേക്കിംഗ് സോഡാ ഉപയോഗിച്ച് തിളപ്പിക്കാം
തിളച്ച വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർക്കുന്നത് പിഎച്ച് ലെവൽ മാറ്റുന്നു. ഇത് വെള്ളയിൽ നിന്ന് പുറം തോടിനെ വളരെയധികം വേഗത്തിൽ അടർന്നു വരാൻ സഹായിക്കും.
കുലുക്കുക
ഒരു പാത്രം എടുത്ത് അതിൽ കുറച്ച് വെള്ളം ഒഴിച്ച് പുഴുങ്ങിയ മുട്ടയും ചേർത്ത് നന്നായി ഇളക്കുക. എളുപ്പത്തിൽ അടർന്നു മാറാൻ സഹായിക്കുന്ന മൈക്രോ ക്രാക്കുകൾ ഈ ചലനത്തിലൂടെ രൂപപ്പെടുന്നു.
റൂൾ ആൻഡ് പീൽ
പുഴുങ്ങിയ മുട്ട ഒരു കട്ടിങ് ബോർഡിൽ കൈപ്പത്തി ഉപയോഗിച്ച് പതുക്കെ ഉരുട്ടുക. തോട് പതിയെ വഴുതി വരുന്നത് കാണാം.
ചിൽ ടു പീൽ
വേവിച്ച മുട്ടകൾ ഫ്രിഡ്ജിൽ വച്ച് കുറഞ്ഞത് 15 മിനിറ്റൊ അതിനുശേഷമോ തൊലി കളയുന്നത് പെട്ടെന്ന് തൊലി അടരാൻ സഹായിക്കും.
ഇനി കോഴിമുട്ട പുഴുങ്ങുമ്പോൾ ഈ ഹാക്കുകൾ പരീക്ഷിച്ചു നോക്കൂ