International
ജോഹന്നാസ്ബര്‍ഗില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഒന്‍പതായി
ചൊവ്വാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയും മറ്റൊന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തുകയും ചെയ്തു
ജോഹന്നാസ്ബര്‍ഗ് | ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. ചൊവ്വാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയും മറ്റൊന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തുകയും ചെയ്തു.
ജോഹന്നാസ്ബര്‍ഗിലെ ഓര്‍മോണ്ടെ എന്ന സ്ഥലത്തുള്ള ബിസിനസ് പാര്‍ക്കിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച മുകളിലത്തെ നില തകര്‍ന്ന് താഴെയുള്ളവര്‍ക്ക് മേല്‍ വീഴുകയായിരുന്നു.
തകര്‍ന്ന കെട്ടിടം നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇത് പണിതിരുന്നത്.അന്വേഷണം പൂര്‍ത്തിയായാല്‍ അനധികൃത കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുനീക്കുമെന്ന് മേയര്‍ ദാദ മൊറേറോ അറിയിച്ചു.അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും പ്രസിഡന്റ് സിറില്‍ റമഫോസ അനുശോചനം അറിയിച്ചു.
2024 മേയില്‍ ദക്ഷിണാഫ്രിക്കയിലെ ജോര്‍ജ്ജ് നഗരത്തിലുണ്ടായ സമാനമായ അപകടത്തില്‍ 34 പേര്‍ മരിച്ചിരുന്നു.






