International
ഇറാനില്‍ ഭൂചലനം ; ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഗെരാഷ് നഗരത്തിലാണ് ചൊവ്വാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്
തെഹ്‌റാന്‍ | ഇറാനില്‍ ഭൂചലനം . ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലുള്ള ഗെരാഷ് നഗരത്തിലാണ് ചൊവ്വാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
അതേ സമയം പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ വ്യക്തമാക്കി.
അറേബ്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ തമ്മിലുള്ള കൂട്ടിയിടി മൂലം രൂപപ്പെട്ട അതീവ സജീവമായ സാഗ്രോസ് സീസ്മിക് ബെല്‍റ്റിലാണ് തെക്കന്‍ ഇറാന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവിടെ ഭൂചലനങ്ങള്‍ പതിവാണ്.അമേരിക്ക-ഇസ്‌റാഈല്‍ സഖ്യം ആക്രമണം തുടരുന്നതിനിടയിലാണ് ഈ പ്രകൃതിദുരന്തം ഉണ്ടായിരിക്കുന്നത്.






