Connect with us

Kerala

ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഉപരോധം ഭേദിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഉപരോധം ഭേദിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ പുതുവര്‍ഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു.

ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് യു എസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ ഉപരോധം മറികടന്നാല്‍ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇറാന്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

Content Highlights: President Donald Trump warned in a Fox News phone interview that the US will sink Iranian vessels that try to break the naval blockade. He accused Iran of dragging out talks without making major concessions. Trump also signaled possible renewed military action after the new year if negotiations fail to progress.

 

Latest