Connect with us

Kerala

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി കവര്‍ച്ച; സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

മുവാറ്റുപുഴ മഞ്ഞള്ളൂര്‍ കാപ്പ് മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടില്‍ ലിബിന്‍ ബെന്നി(37)യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്

Published

|

Last Updated

മുവാറ്റുപുഴ | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി കവര്‍ച്ച നടത്തി പിടിയിലായ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു.മുവാറ്റുപുഴ മഞ്ഞള്ളൂര്‍ കാപ്പ് മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടില്‍ ലിബിന്‍ ബെന്നി(37)യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ജി പ്രിയങ്ക ആണ് ഉത്തരവിട്ടത്.

2024 നവംബറില്‍ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയില്‍ വച്ച് പ്രസാദ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി കഴിഞ്ഞ ഒക്ടോബര്‍ ആദ്യം ചാലക്കുടി കെ എസ് ആര്‍ ടി സി റോഡിലെ ലോഡ്ജില്‍ വച്ച് ഒരു യുവാവിന്റെ ഒന്നര പവന്‍ സ്വര്‍ണ മാലയും മൊബൈല്‍ ഫോണും പഴ്‌സില്‍ ഉണ്ടായിരുന്ന പണവും കവര്‍ന്നിരുന്നു. ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ സ്ഥിരംകുറ്റവാളി എന്ന നിലയില്‍ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിച്ചത്.

കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം, രാമമംഗലം, ഇടുക്കി, കട്ടപ്പന, ചാലക്കുടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കവര്‍ച്ച, മോഷണം,അതിക്രമിച്ച് കടക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. വാഴക്കുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ബി ഷാഹുല്‍ ഹമീദ്, അസി. സബ്ബ് ഇന്‍ സ്‌പെക്ടര്‍മാരായ വിനു എസ് നായര്‍ , കെ ആര്‍ ബിനു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Content Highlights: Authorities detained 37-year-old Libin Benny from Muvattupuzha under KAAPA and lodged him in Viyyur central jail following a district collector order. Accused in a 2024 Kunnathunad murder, he allegedly robbed a man at a Chalakudy lodge while on bail. Police say he faces multiple murder, robbery, and theft cases across stations.

 

 

Latest