ഓപ്പറേഷൻ സിന്ദൂർ. വെറും 25 മിനുട്ട് സമയം. 24 മിസൈലുകൾ. പഴുതടച്ച പ്ലാനിംഗ്. കൃത്യവും വ്യക്തവുമായ ആക്രമണം. പാക്കിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ ചാരമാക്കി മാറ്റാൻ ഇന്ത്യക്ക് വേണ്ടി വന്നത് ഇത്രമാത്രം. ഇന്ന് പുലര്‍ച്ചെ 1:05 നാണ് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമാക്കി സ്കാൾപ് മിസൈലുകളും ഹമ്മർ ഗൈഡഡ് ബോംബുകളും കുതിച്ചുപാഞ്ഞത്. 1.30 ആയപ്പോഴേക്കും പാക് ഭീകര സംഘടനകളായ ലഷ്കറെ ത്വയ്ബയുടെയും ജയ്ഷ്-ഇ-മുഹമ്മദിന്റെയും ആസ്ഥാനങ്ങൾ ഉൾപ്പെടെ തകർന്നടിഞ്ഞു. 90ഓളം ഭീകരർ കൊല്ലപ്പെട്ടു. പഹൽഗാമിൽ നിരപരാധികളായ 26 മനുഷ്യരുടെ ജീവനെടുത്ത പാക് ക്രൂരതക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി. പുലർച്ച 1.58ന് ഇന്ത്യൻ സൈന്യം എക്സിൽ ഇങ്ങനെ കുറിച്ചു. ‘നീതി നടപ്പാക്കി, ജയ് ഹിന്ദ്…’
---- facebook comment plugin here -----