Ongoing News
പ്രതിഫലത്തുകയിലും വെല്ലാനാളില്ല; ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതെത്തി സി ആര്‍ സെവന്‍
275 ദശലക്ഷം ഡോളറാണ് കഴിഞ്ഞ വര്‍ഷം സി ആര്‍ സെവന്‍ കൈപ്പറ്റിയത്.

ന്യൂജേഴ്‌സി | കളത്തിനകത്തും പുറത്തും നിറഞ്ഞുനില്‍ക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. 2025ല്‍ ലോക അത്‌ലറ്റിക്‌സ് രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് പോര്‍ച്ചുഗലിന്റെ അതുല്യ താരം.
275 ദശലക്ഷം ഡോളറാണ് കഴിഞ്ഞ വര്‍ഷം സി ആര്‍ സെവന്‍ കൈപ്പറ്റിയത്. ഫോര്‍ബ്‌സിന്റെ ചരിത്രത്തില്‍ സജീവ അത്‌ലറ്റുകള്‍ കൈപ്പറ്റുന്ന എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക പ്രതിഫലമാണിത്.
40-ാം വയസ്സിലും റൊണാള്‍ഡോ നിലനിര്‍ത്തുന്ന സമാനതകളില്ലാത്ത വാണിജ്യ മൂല്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
---- facebook comment plugin here -----