Connect with us

National

ലഡാക്കിന് സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ടെറിട്ടോറിയല്‍ കൗണ്‍സില്‍ പദവി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്.

Published

|

Last Updated

ന്യൂഡല്‍ഹി |  ലഡാക്കിന് സംസ്ഥാന പദവി അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലഡാക്കിലെ സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.ടെറിട്ടോറിയല്‍ കൗണ്‍സില്‍ പദവി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്. ലഡാക്ക് ഹില്‍ കൗണ്‍സില്‍ അധ്യക്ഷന് സി എം എന്ന പദവിയും ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവിയു നല്‍കാമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ അം?ഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്.

ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബര്‍ 24 ന് ലേ നഗരത്തില്‍ നടന്ന അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുക് രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലില്‍ നിലവില്‍ തടവിലാണ്.

 

---- facebook comment plugin here -----