Uae
റമസാൻ; പൊതു-സ്വകാര്യ മേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു
സർക്കാർ മേഖലയിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയാണ് പ്രവൃത്തി സമയം.
അബൂദബി| വിശുദ്ധ റമസാൻ മാസത്തോടനുബന്ധിച്ച് യു എ ഇയിലെ ഫെഡറൽ സർക്കാർ, സ്വകാര്യ മേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള സമയക്രമം അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. സർക്കാർ മേഖലയിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയാണ് പ്രവൃത്തി സമയം. സ്വകാര്യ മേഖലയിലും റിമോട്ട് വർക്കിംഗ്, ഫ്‌ലെക്‌സിബിൾ ടൈമിംഗ് തുടങ്ങിയ രീതികൾ പിന്തുടരാൻ മന്ത്രാലയം സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. റമസാൻ മാസത്തിലെ ഈ പരിഷ്‌കാരം രാജ്യത്തെ ഉൽപ്പാദനക്ഷമതയെ ബാധിക്കാത്ത രീതിയിൽ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
റമസാൻ കാലത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രതിദിനം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കനുസൃതമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമായിരിക്കും.
സാധാരണ പ്രവൃത്തി സമയത്തിൽ നിന്നാണ് രണ്ട് മണിക്കൂർ കുറവ് അനുവദിച്ചിരിക്കുന്നത്. അതത് സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തന സ്വഭാവത്തിനനുസരിച്ച് ജോലി ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സമയം ക്രമീകരിക്കാവുന്നതാണ്. നോമ്പെടുക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും.

---- facebook comment plugin here -----