Kerala
തിരഞ്ഞെടുപ്പ് തിരക്കുകള്‍; മുഖ്യമന്ത്രി വത്തിക്കാനിലേക്കില്ല
വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ വത്തിക്കാന്‍ സന്ദര്‍ശനം റദ്ദാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് യാത്ര റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്
വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കെ വി തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി വരാത്ത സാഹചര്യത്തില്‍ അനൗദ്യോഗിക യാത്രയായിട്ടാകും കേരള സംഘം വത്തിക്കാനിലേക്ക് പോകുക. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും, മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി തോമസ് പറഞ്ഞു.





