Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ഇന്ന് രാവിലെ മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവികള്‍ അടക്കം പരിശോധിച്ചുവരികയാണ് പോലീസ്.
---- facebook comment plugin here -----


