Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, 20 ലക്ഷം വീട്ടമ്മമാര്‍ക്ക് തൊഴില്‍: എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടനപത്രിക പ്രകാശനം നിര്‍വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | നവകേരള പൂര്‍ത്തീകരണത്തിനായി 60 ഇന പരിപാടിയും 950 നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടനപത്രിക പ്രകാശനം നിര്‍വഹിച്ചു.

അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന് പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. അഭ്യസ്ത വിദ്യര്‍ക്ക് ജോലി ഉറപ്പ് നല്‍കുന് കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കല്‍, ബാക്ക് ടു കാമ്പസ് പദ്ധതി, സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ എന്നിവയും ഉറപ്പ് നല്‍കുന്നു. 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നു. 20 ലക്ഷം വീട്ടമ്മമാര്‍ക്കും തൊഴില്‍ ഉറപ്പ് നല്‍കുന്നു.

ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലാക്കും, പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠന പിന്നാക്കം പരിഹരിക്കും, സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളുണ്ട്. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.അതിനായി ശമ്പള പരിഷ്‌കരണം നടപ്പാക്കും. വിലക്കയറ്റം തടയും, കടല്‍ കടലിന്റെ മക്കള്‍ക്ക് ഉറപ്പ് വരുത്തും, കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടര്‍ മെട്രോയും ശക്തിപ്പെടുത്തും, നവകേരളത്തിന് ജനകീയാസൂത്രണ കാമ്പയിന്‍, പവര്‍കട്ടില്ലാത്ത കേരളം, ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകള്‍, അതിവേഗ റെയില്‍പാതയും റെയില്‍ ഗതാഗത ശൃംഖലയും, താങ്ങുവില വര്‍ധന, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, തോട്ടവിളകള്‍ക്ക് പുതിയ കര്‍മ പരിപാടി, പൊതുമേഖലയെ വിപുലപ്പെടുത്തല്‍, ടൂറിസം വളര്‍ച്ച, മിഷന്‍1,00,000, മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്ക്കല്‍ തുടങ്ങിയ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.

എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സിപിഐ നേതാവ് പ്രകാശ്ബാബു, കെ കൃഷ്ണല്‍കുട്ടി, എ കെ ശശീന്ദ്രന്‍, എളമരംകരീം തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest