Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണവിലയില്‍  1120 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവില രണ്ട് തവണ വര്‍ധിച്ചിരുന്നു. പവന് 1080 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,160 രൂപയായിരുന്നു. ഗ്രാമിന് 135 രൂപയും വര്‍ധിച്ചിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെളളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

 

---- facebook comment plugin here -----

Latest