Kerala
മോന് പോയി, ഇനി ഇങ്ങനെ മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുത്; മാപ്പുപറഞ്ഞെങ്കിലും അനാസ്ഥക്കെതിരെ കുടുംബം
13 കാരന് ഷോക്കേറ്റ് മരിച്ചതില്‍ കെ എസ് ഇ ബി അനാസ്ഥയില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തം
മലപ്പുറം | 13 കാരന് ഷോക്കേറ്റ് മരിച്ചതില്‍ കെ എസ് ഇ ബി മാപ്പുപറഞ്ഞെങ്കിലും അനാസ്ഥയില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ജുനൈദിന്റെ കുടുംബം. മലപ്പുറം തിരൂരങ്ങാടിയില്‍ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് ജുനൈദ് മരിച്ചതില്‍ പ്രതിഷേധം ശക്തമാവുകയാണ്. നേരത്തെ തന്നെ പരാതി പറഞ്ഞിട്ടും നടപടി എടുക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെയാണ് പ്രതിഷേധം കുടുക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി കെ എസ് ഇ ബി വെന്നിയൂറ്‍ സെക്ഷന്‍ ഓഫിസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് ലീഗും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
മോന് പോയി, ഇനി ഇങ്ങനെ മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുത് – ജുനൈദിന്റെ കുടുംബം പ്രതികരിച്ചു. സാധാരണ കളിയ്ക്കാന്‍ പോകുന്ന പോലെ പോയതായിരുന്നു ജുനൈദ്. മുമ്പും ഈ സ്ഥലത്ത് അനാസ്ഥ കണ്ടെത്തിയിട്ടുണ്ടെന്നും ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും അനാസ്ഥ ആവര്‍ത്തിക്കരുതെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ജുനൈദ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണെന്നാണ് കെ എസ് ഇ ബി പറയുന്നത്. ജില്ല ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്സ്പെക്ടറ് ഇന്ന് രാവിലെ സംഭവസ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തും. പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ കെ എസ് ഇ ബി അധികൃതരെ അറിയിച്ചിരുന്നെന്നും നടപടി എടുത്തില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
അപകടാവസ്ഥ നേരത്തെ തിരിച്ചറിയാനായില്ലെന്നും ട്രാക്ടര്‍ കൊണ്ട് പാടം ഉഴുന്നതിടെയായാവാം സ്റ്റേ വയറ് ഇളകിപ്പോയത് എന്നുമാണ് കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ ബിജുവിന്റെ വിശദീകരണം.
സംഭവത്തില്‍ കെ എസ് ഇ ബി ഇന്നലെ കുട്ടിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു. ഇത്തരം അപകടങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്നും അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്നും കെ എസ് ഇ ബി വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു.
Content Highlights: The family of 13-year-old Junaid demanded strict action against KSEB officials following his fatal electrocution from a stay wire in Tirurangadi, Malappuram. Despite KSEB issuing an apology, locals and youth wings staged protests alleging prior warnings were ignored. The District Deputy Electrical Inspector will inspect the site.

