Connect with us

Kerala

പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനം; സ്പീക്കര്‍ തിരുവഞ്ചൂരിനെ വേദിയില്‍ ഇരുത്തി ഓര്‍ത്തഡോകസ് മെത്രാപ്പൊലീത്തയുടെ വിമര്‍ശനം

സര്‍ക്കാരിന് ലഭിച്ച വിചിത്ര നിയമോപദേശത്തിലൂടെ സഭയ്‌ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണം

Published

|

Last Updated

കോട്ടയം | പാത്രിയര്‍ക്കീസ് ബാവ മണര്‍കാട് പള്ളി സന്ദര്‍ശിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന് ലഭിച്ച വിചിത്ര നിയമോപദേശത്തിലൂടെ സഭയ്‌ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് ഡോ.യൂഹാനോന്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വേദിയിലിരുത്തിയായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം.

മൂലേടം പള്ളിയില്‍ സ്പീക്കര്‍ പങ്കെടുത്ത പരിപാടിയിലാണ് കോണ്‍ഗ്രസിനും സര്‍ക്കാരിനുമെതിരെയുള്ള വിമര്‍ശനം രേഖപ്പെടുത്തിയത്. മണര്‍കാട് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ത്തിരുന്നു.
വളരെ വിചിത്രമായ ഒരു നിയമോപദേശം മൂലം മലങ്കര സഭയ്ക്ക് ലഭിച്ച മുറിവ് ഉണക്കി എടുക്കേണ്ടത് ആവശ്യമാണ്. ആരാണോ മുറിവ് ഉണ്ടാക്കിയത് അവര്‍ തന്നെ ഉണക്കണം.

എവിടെയാണോ മുറിവുണ്ടാക്കാന്‍ കാരണമായത് ആ മുറിവ് ഉണക്കി എടുക്കാനുള്ള ഉത്തരവാദിത്തം കൂടി ഉണ്ട് എന്നത് സ്പീക്കര്‍ തിരുവഞ്ചൂരിനെ അദ്ദേഹം അറിയിച്ചു.
ലഡു കൊണ്ട് എറിഞ്ഞാലും ഏറുകൊള്ളുന്നവന് വേദനയാവും. ഇന്നത്തെ വേദന ഇന്ന് പറയാതെ നാളത്തേക്ക് മാറ്റിവെച്ചാല്‍ ശരിയാവില്ല. അതുകൊണ്ട് ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ ഇടവകയുടെ മാതാവായ സഭയ്ക്ക് ഏറ്റ മുറിവിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മുറിവേല്‍പ്പിച്ചത് അവരോടൊക്കെ സ്‌നേഹത്തിലും ബഹുമാനത്തിലും ആദരവിലും തന്നെ പെരുമാറി മുറിവ് ഉണക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് വേണ്ടിയാണ് പ്രാര്‍ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: The Malankara Orthodox Church strongly protested the Patriarch’s visit to Manarcad Church. Dr. Yuhanon Mar Diascoros criticized the government’s legal advice in the presence of Speaker Thiruvanchoor Radhakrishnan at Mooledam Church, demanding that those responsible heal the wound inflicted on the church.

 

Latest