Business
TODAY'S GOLD RATE|സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് കുറഞ്ഞത് 600 രൂപ
ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയായി
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയുമായി(Today’s Gold Rate). ഇന്നലെ 1,00,920 രൂപയായിരുന്നു പവന് വില.
ആഗോളവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 11 ഡോളര്‍ ഇടിഞ്ഞ് 3870 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി 3.5 ശതമാനത്തിലേറെ ഇടിഞ്ഞ് 47.47 ഡോളറിലാണ് വ്യാപാരം. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും കനക്കുന്നതാണ് സ്വര്‍ണവിലക്ക് തിരിച്ചടിയായത്.
സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 23 ശതമാനത്തിലേറെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഉയര്‍ന്ന വിലയായ 1,31,160 രൂപയില്‍ സ്വര്‍ണം എത്തിയത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഉപഭോക്താക്കൾ വിപണിയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ gold price today നിലവാരം അനുസരിച്ച് പവന് 600 രൂപ കുറഞ്ഞത് ആഭരണ പ്രേമികൾക്ക് ആശ്വാസമാണെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാരണം കൃത്യമായ gold price analysis നടത്തിയതിന് ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനുള്ള അവസാന ആശ്രയമായി മാത്രമേ gold loan പരിഗണിക്കാവൂ. വിപണിയിലെ today gold rate കൃത്യമായി മനസ്സിലാക്കാതെയും പലിശ നിരക്കുകൾ താരതമ്യം ചെയ്യാതെയും loan against gold എടുക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായേക്കാം. അതിനാൽ വിപണിയിലെ നിലവിലെ gold rate വിലയിരുത്തി, മറ്റ് സാമ്പത്തിക മാർഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം gold loan apply ചെയ്യാൻ ശ്രദ്ധിക്കുക.
Content Highlights: Gold prices in Kerala fell by Rs 600 per pavan today, reaching Rs 1,00,320, with gram prices dropping Rs 75 to Rs 12,540. Global spot gold slipped to $3,870 per ounce and silver dropped over 3.5% amid rising Middle East tensions. Current rates are down over 23% from January’s record high.


