Kerala
അരിയില്‍ ഷുക്കൂര്‍ വധം; പ്രത്യേക സി ബി ഐ കോടതി വ്യാഴാഴ്ച വിധി പറയും
കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന് 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് 33-ാം പ്രതിയുമാണ്
കൊച്ചി | എം എസ് എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളം പ്രത്യേക സി ബി ഐ കോടതി വ്യാഴാഴ്ച വിധി പറയും. കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന് 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് 33-ാം പ്രതിയുമാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്ത് ഉള്‍പ്പെടെ 33 പേരാണ് പ്രതികള്‍. രണ്ടു പേര് മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്.
വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്ന ഷുക്കൂര്‍ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വള്ളുവന് കടവില്‍ വെച്ചാണ് അരീയില്‍ അബ്ദുല്ഷുക്കൂര് കൊല്ലപ്പെട്ടത്. അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഷുക്കൂര്‍ അടക്കമുള്ളവര്‍ കല്ലെറിഞ്ഞതിന്റെ പ്രതികാരമായാണ് കൊല നടന്നതെന്നായിരുന്നു സി ബി ഐ കണ്ടെത്തിയത്.
17 മാസം നീണ്ടുനിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷന് ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി. കേസില്‍ 81 സാക്ഷികളാണ് സി ബി ഐ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. 238 രേഖകളും 21 മെറ്റീരിയല്‍ ഒബ്ജക്ഷനും ഹാജരാക്കി.
Content Highlights: The Ernakulam Special CBI Court will pronounce its verdict on Thursday in the 2012 Ariyil Shukkoor murder case. Prominent CPM leaders P Jayarajan and TV Rajesh are among the 31 accused who faced trial. The 17-month trial examined 41 witnesses and over 238 documents.

