Kerala
ഉമ്മന്‍ചാണ്ടിയുടെ കല്ലറക്ക് മുകളില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; വിവാദം പുകയുന്നു
ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്നും ജോസ് കെ.ാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി
പുതുപ്പള്ളി | ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കണ്ടതില്‍ വിവാദം പുകയുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ പോസ്റ്ററാണ് കല്ലറയുടെ മുകളില്‍ പ്രത്യക്ഷപ്പെട്ടത്. അതേ സമയം ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്നും ജോസ് കെ.ാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
എന്നാല്‍ കല്ലറയില്‍ പോസ്റ്റര്‍ പതിപ്പിച്ചത് മനോവൈകല്യമുള്ളയാളെന്ന് കേരള കോണ്‍ഗ്രസ് (എം) വ്യക്തമാക്കി.കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ പോസ്റ്റര്‍ പതിപ്പിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. അതേസമയം, കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പൊലീസിന് പരാതി നല്‍കി.



