Connect with us

Kerala

കൊല്ലത്ത് ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ചു; 21 കാരന്‍ അറസ്റ്റില്‍

നെട്ടയത്ത് കോണത്ത് സ്വദേശി അര്‍ജുന്‍ കൃഷ്ണനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Published

|

Last Updated

കൊല്ലം| കൊല്ലം ഏരൂരില്‍ ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 21 കാരന്‍ അറസ്റ്റില്‍. നെട്ടയത്ത് കോണത്ത് സ്വദേശി അര്‍ജുന്‍ കൃഷ്ണനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പീഡിപ്പിച്ചശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രതി പ്രചരിപ്പിക്കുകയായിരുന്നു. 2024ലാണ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പ്രതി അടുപ്പത്തിലായത്. അഞ്ചല്‍ തടിക്കാടുള്ള പ്രതിയുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ യുവാവ് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലേക്ക് സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കി. സുഹൃത്ത് വഴി ഇക്കാര്യം പെണ്‍കുട്ടി അറിയുകയായിരുന്നു.

പതിനാറുകാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഏരൂര്‍ പോലീസ് കേസെടുത്തത്. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേട്ടയത്തുകോണത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest