Connect with us

Ongoing News

ഹജ്ജ് 2026: ആദ്യ ഹജ്ജ് സംഘങ്ങള്‍ ഇന്ന് പുണ്യ ഭൂമിയിലെത്തും

ഇന്ത്യ, പാകിസ്ഥാന്‍,ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്

Published

|

Last Updated

മക്ക മദീന | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിനായുള്ള ആദ്യ സംഘങ്ങള്‍ ഇന്ന് പുണ്യഭൂമിയിലെത്തും, പാകിസ്താനിലെ കറാച്ചിയില്‍ നിന്നും 160 തീര്‍ത്ഥാടകരുമായുള്ള തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍. ഈ വര്ഷം ആദ്യ 15 ദിവസങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരെ വഹിച്ചുള്ള വിമാനങ്ങള്‍ പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും എത്തിച്ചേരുക. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഹാജിമാരുടെ വിമാനങ്ങള്‍ 2026 മെയ് 4 ന് എത്തിച്ചേരുക.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ വിമാനം 371 തീര്‍ഥാടകരുമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മദീനയിലേക്ക് യാത്രതിരിച്ചു. ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൗസര്‍ ജഹാന്റെ നേതൃത്വത്തില്‍ ഹാജിമാരെ യാത്രയാക്കി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 175,025 തീര്‍ഥാടകരാണ് ഹജ്ജിനായി പുണ്യഭൂമിയിലെത്തിച്ചേരുന്നത്.
പ്രവാചക നഗരിയായ മദീനയില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരെ സഊദി ഇന്ത്യന്‍ എംബസി, മന്ത്രാലയ ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

 

സിറാജ് പ്രതിനിധി, ദമാം

Latest