Connect with us

Kerala

ഗള്‍ഫിലെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: നാഷണല്‍ ലീഗ്

യുദ്ധ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടവരും ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരും നാട്ടിലേക്ക് തിരിച്ചു പോരാന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്

Published

|

Last Updated

 

കോഴിക്കോട് | പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലുടലെടുത്ത വിമാന യാത്ര പ്രതിസന്ധി ആയിരക്കണക്കില്‍ പ്രവാസികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടരിയേറ്റ് ആവശ്യപ്പെട്ടു.

യുദ്ധ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടവരും ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരും നാട്ടിലേക്ക് തിരിച്ചു പോരാന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്. യാത്രാ പ്രതിസന്ധിയുടെ മറവില്‍ വിമാന കമ്പനികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് മൂലം യാത്ര മുടങ്ങിയ അനേകം പേര്‍ വേറെയുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട എംബസികള്‍ അപ്രകാരം ചെയ്യുന്നതായി കാണുന്നില്ല.

പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തെയ്യാറാവണം, സെക്രട്ടരിയേറ്റ് ആവശ്യപ്പെട്ടു. കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിധിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ട ജാതി വെറിയന്‍മാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഒളിവില്‍ കഴിയുന്ന പ്രതികളെ എത്രയും വേഗത്തില്‍ പിടികൂടണമെന്നും സെകട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സി പി നാസര്‍ കോയ തങ്ങള്‍, എന്‍ കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബഡേരി, സി എച്ച് മുസ്തഫ, അഡ്വ. ഒ കെ തങ്ങള്‍ , സാലിഹ് മേടപ്പില്‍, റഫീഖ് അഴിയൂര്‍, കെ എ ലത്തീഫ് , സയ്യിദ് മുഹ്‌സിന്‍ ബാഫഖി തങ്ങള്‍, ഇഖ്ബാല്‍ മാളിക, സാലി ബേക്കല്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest