Kerala
തിരുവനന്തപുരം കല്ലമ്പലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു
അധ്യാപകര്‍ക്ക് പരുക്ക്. പരുക്കേറ്റ അധ്യാപകരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം|തിരുവനന്തപുരം കല്ലമ്പലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. നഗരൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസാണ് ഇടിച്ചത്.
അപകട സമയത്ത് ബസില്‍ ഏഴ് അധ്യാപകരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ അധ്യാപകരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ നിയന്ത്രണം തെറ്റിയാണോ അപകടമുണ്ടായത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
---- facebook comment plugin here -----


