Kerala
ചക്കയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു നിറച്ച് കാട്ടു കൊമ്പനെ കൊന്നു; ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു
ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കല്‍ വീട്ടില്‍ ശശീന്ദ്രന്‍ (65) ആണ് പിടിയിലായത്
കൊച്ചി | ചക്കയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു നിറച്ച് കാട്ടു കൊമ്പനെ കൊന്ന സംഭവത്തില്‍ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയിലാണ് ചക്ക കഴിക്കാന്‍ എത്തിയ കാട്ടാന ദാരുണമായി കൊല്ലപ്പെട്ടത്.
ചക്കയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു നിറച്ചു എന്നു കരുതുന്ന ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കല്‍ വീട്ടില്‍ ശശീന്ദ്രന്‍ (65) ആണ് പിടിയിലായത്. കാട്ടാന ചക്ക തിന്നാന്‍ ശ്രമിക്കവെ ചക്കക്കുള്ളില്‍ നിറച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചതെന്നാണ് വിവരം.
---- facebook comment plugin here -----


