Kerala
പാലക്കാട്ട് അനന്തിരവന്‍ അമ്മാവനെ അടിച്ചുകൊന്നു
കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. ഒളിവില്‍ പോയ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) പോലീസ് പിടികൂടി
പാലക്കാട് | അനന്തിരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. പാലക്കാട് വടകരപ്പതിയില്‍ മദ്യലഹരിയില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം.
കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) പോലീസ് പിടികൂടി. ഇരുവരും ഒന്നിച്ചു മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് വാക്കേറ്റമുണ്ടായത്.
ഇതിനിടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരന്‍ ശെന്തില്‍കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രഭാകരനെ പോലീസ് തിരഞ്ഞുകണ്ടെത്തുകയായിരുന്നു.
---- facebook comment plugin here -----


