Connect with us

National

ജമ്മു കശ്മീരില്‍ ബസ് മറിഞ്ഞ് 21 മരണം

29 പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബസ് റോഡില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. 29 പേര്‍ക്ക് പരുക്കേറ്റു. താഴ്ചയിലേക്ക് മറിയുന്നതിനിടെ ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ചെയ്തു. ഓട്ടോയിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റു. രാംനഗറില്‍ നിന്ന് ഉധംപൂരിലേക്ക് പോകുന്നതിനിടെ കഗോര്‍ട്ട് ഗ്രാമത്തില്‍ ഇന്നലെ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി ബസ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക ഭരണകൂടവും പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി.

ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്കും ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അറിയിച്ചു.

 

Latest