Connect with us

Kerala

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നുവെന്ന പരാതിയുമായി യുഡിഎഫ്; പ്രതിഷേധം

സാമഗ്രികള്‍ വെക്കാനായി മെറ്റീരിയല്‍ റൂം മാത്രമാണ് തുറന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Published

|

Last Updated

കോഴിക്കോട്| പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നുവെന്ന പരാതിയുമായി യുഡിഎഫ്. എന്നാല്‍, സാമഗ്രികള്‍ വെക്കാനായി മെറ്റീരിയല്‍ റൂം മാത്രമാണ് തുറന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ജെഡിടി സ്‌കൂളിലാണ് സ്ട്രോങ് റൂം പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി.

ഏത് റൂം തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ വാദം. സംഭവത്തില്‍ അന്വേഷണം ആവശ്യമാണ്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. എന്നാല്‍, സ്‌ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംങ് ഓഫീസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടതായും ഫാത്തിമ തഹിലിയ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest