Connect with us

Kerala

വാല്‍പ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് മോട്ടോര്‍ വാഹന വകുപ്പ്; വാഹനത്തിന് സാങ്കേതിക തകരാര്‍ ഇല്ലെന്നും കണ്ടെത്തല്‍

ചുരം റോഡിലെ ഇറക്കങ്ങളില്‍ പാലിക്കേണ്ട ജാഗ്രത കുറഞ്ഞതാണ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്

Published

|

Last Updated

പൊള്ളാച്ചി  | മലയാളികളായ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ വാഹനാപകടത്തിന് ഡ്രൈവറുടെ പരിചയക്കുറവ് പ്രധാന കാരണമായേക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ചുരം റോഡിലെ ഇറക്കങ്ങളില്‍ പാലിക്കേണ്ട ജാഗ്രത കുറഞ്ഞതാണ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്

കുത്തനെയുള്ള ഇറക്കങ്ങളില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ വാഹനം ഇറക്കിയതാകാം അപകടത്തിന് വഴിവെച്ചത്. വാനിന് മറ്റ് യാന്ത്രിക തകരാറുകള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടയറുകളുടെയും ബ്രേക്കിന്റെയും അവസ്ഥ പ്രാഥമിക പരിശോധനയില്‍ തൃപ്തികരമായിരുന്നു. റോഡിന്റെ വശങ്ങളില്‍ മതിയായ സുരക്ഷാ ബാരിക്കേഡുകള്‍ ഇല്ലാത്തത് അപകടത്തിന്റെ ആഘാതം കൂട്ടി. എല്ലായിടത്തും ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങുന്നതിനിടെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് വാന്‍ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലുള്ള 9-ാം വളവിലേക്ക് മറിയുകയായിരുന്നു.

 

---- facebook comment plugin here -----

Latest