Health
40 വയസ്സ് കഴിഞ്ഞോ! ഇനി വ്യായാമത്തിൽ മാറ്റം വരുത്തണം
പുതിയ ഫിറ്റ്നസ് ദിനചര്യകൾ ആരംഭിക്കുന്നതിനു മുൻപ് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉള്ളവരാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം.

പ്രായം കൂടുന്തോറും പേശികളുടെ ബലം നഷ്ടമാവുന്നതിനും ഉപാപചയ ആരോഗ്യം കുറയുന്നതിനും സാധ്യത ഏറെയാണ്.അതുകൊണ്ടുതന്നെ 40 വയസ്സ് കഴിയുമ്പോൾ നമ്മൾ ശരീരത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
നാൽപ്പതിനു ശേഷം സന്ധികളുടെ ചലനശേഷി വർദ്ധിപ്പിക്കുന്നതിനും കാഠിന്യം തടയുന്നതിനും യോഗ അല്ലെങ്കിൽ സ്ട്രെച്ചിംഗ് പോലുള്ള വ്യായാമങ്ങൾ ചെയ്യേണ്ടത് നിർബന്ധമാണ്.വീഴ്ചയുടെ സാധ്യത കുറയ്ക്കുന്നതിനും സ്ഥിരത മെച്ചപ്പെടുത്തുന്നതിനും സിംഗിൾ ലെഗ് സ്റ്റാൻഡുകൾ പോലുള്ള ബാലൻസ് എക്സസൈസുകൾ വളരെ നല്ലതാണ്.
സന്ധികളെ സംരക്ഷിക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും നീന്തൽ പോലുള്ള വ്യായാമങ്ങളും നാൽപതിനു ശേഷം തിരഞ്ഞെടുക്കാം.പേശികൾ വീണ്ടെടുക്കാൻ അനുവദിക്കുന്നതിനും അമിത പരിശീലനം മൂലം ഉണ്ടാകുന്ന പരിക്കുകൾ തടയുന്നതിനും വ്യായാമങ്ങളിൽ ഈ മാറ്റം വരുത്തുന്നത് നല്ലതാണ്.
പുതിയ ഫിറ്റ്നസ് ദിനചര്യകൾ ആരംഭിക്കുന്നതിനു മുൻപ് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉള്ളവരാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം.