Connect with us

Saudi Arabia

11 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഹജ്ജ് സാങ്കേതിക സൗകര്യങ്ങൾ എസ്‌ ഡി‌ എ‌ ഐ‌ എ പ്രസിഡന്റ് പരിശോധിച്ചു

ഹജ്ജിനായി സഊദി അറേബ്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് സാങ്കേതിക ഉദ്യോഗസ്ഥരുടെ സന്നദ്ധതയും തീര്‍ത്ഥാടക സേവനങ്ങളും യോഗം വിലയിരുത്തി

Published

|

Last Updated

റിയാദ്| ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 11 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഹജ്ജ് സാങ്കേതിക സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഊദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ്ഡിഎഐഎ) അവലോകനം ചെയ്തു.

പ്രസിഡന്റ് ഡോ അബ്ദുല്ല അല്‍ഗാംദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സാങ്കേതിക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്.സഊദിയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായ പില്‍ഗ്രിം എക്സ്പീരിയന്‍സ് പ്രോഗ്രാമായ മക്ക റൂട്ട് ഇനിഷ്യേറ്റീവില്‍ നിലവില്‍ ഏഴ് രാജ്യങ്ങളിലെ പതിനൊന്ന് വിമാനത്താവളങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയത്.ഹജ്ജിനായി സഊദി അറേബ്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് സാങ്കേതിക ഉദ്യോഗസ്ഥരുടെ സന്നദ്ധതയും തീര്‍ത്ഥാടക സേവനങ്ങളും യോഗം വിലയിരുത്തി.

സഊദിയിലേക്ക് പ്രവേശിക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും വിദേശ ഹാജിമാരുടെ രാജ്യങ്ങളില്‍വച്ചുതന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പ്രോഗ്രാം.തീര്‍ത്ഥാടകരെ സേവിക്കുന്നതിന്റെ പ്രാധാന്യവും ഈ സംരംഭത്തിന്റെ വിജയം ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രമങ്ങളുടെ ആവശ്യകതയും അദ്ദേഹം യോഗത്തില്‍ വ്യകത്മാക്കി.

എസ്ഡിഎഎ വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ സാമി ബിന്‍ അബ്ദുല്ല മുഖീം, എസ്ഡിഎഎയിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇസാം അല്‍വാഗൈത്ത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Latest