Connect with us

Ongoing News

ഹജ്ജ് വോളണ്ടിയര്‍ കോര്‍ പ്രതിനിധി സംഘം ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനെ സന്ദര്‍ശിച്ചു

കൂടുതല്‍ വോളണ്ടിയേഴ്സിന്റെ സേവനം ലഭ്യമാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കോണ്‍സുലര്‍ ജനറലിനോട് ആവശ്യപ്പെട്ടു

Published

|

Last Updated

ജിദ്ദ | ഐ സി എഫ് ആര്‍ എസ് സി ഹജ്ജ് വോളണ്ടിയര്‍ കോര്‍ പ്രതിനിധി സംഘം ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സുരിയെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസില്‍ സന്ദര്‍ശിച്ചു. ഐ സി എഫ് ആര്‍ എസ് സി ഹജ്ജ് വോളണ്ടിയേഴ്സ് മക്കയിലും മദീനയിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോണ്‍സുല്‍ ജനറലിനോടു വിശദീകരിച്ചു. കൂടുതല്‍ വോളണ്ടിയേഴ്സിന്റെ സേവനം ലഭ്യമാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കോണ്‍സുലര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

മദീനയിലെത്തുന്ന ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്യുന്നതിന് വോളണ്ടിയേഴ്സിന്റെ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മക്കയിലെ ഹാജിമാരുടെ താമസസ്ഥലങ്ങളായ അസീസിയ, നസീം എന്നിവിടങ്ങളിലും ഹറമിലും വോളണ്ടിയേഴ്സിന്റെ മുഴു സമയ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഹാജിമാര്‍ക്ക് വേണ്ടി കഞ്ഞി, ചെരിപ്പ്, വെള്ളം ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളും സേവനവും വോളണ്ടിയേഴ്സ് നല്‍കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹജ്ജ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്ന വിവരവും വിശദീകരിച്ചു.

ഇന്ത്യയില്‍ നിന്ന് വരുന്ന ഹാജിമാരില്‍ ഭൂരിഭാഗവും പ്രയാധിക്യമുള്ളവരും സഹായികളില്ലാതെ കര്‍മങ്ങള്‍ ചെയ്യാന്‍ പ്രയാസമുള്ളവരുമാണ്. ഹജ്ജ് കോര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് അമാനി കുമ്പണൂര്‍, കോഓഡിനേറ്റര്‍ ജമാല്‍ മുക്കം, വോളണ്ടിയര്‍ ക്യാപ്റ്റന്‍ കബീര്‍ ചൊവ്വ, സുഹൈല്‍ സഖാഫി, ലീഗല്‍ സെല്‍ കണ്‍വീനര്‍ അലിഖാന്‍ കോട്ടക്കല്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Latest