Connect with us

Ongoing News

ബുള്‍ഡോസര്‍ രാജ് ഇന്ത്യയുടെ പൈതൃകത്തിന് എതിര്: സമസ്ത പണ്ഡിത ക്യാമ്പ്

സമസ്ത കേന്ദ്ര സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

സമസ്ത സെന്റിനറിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പ് സമസ്ത കേന്ദ്ര സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | സമസ്ത സെന്റിനറിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പ് സമാപിച്ചു. സമസ്ത കേന്ദ്ര സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേന്ദ്രമുശാവറ അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

രാജ്യം ഇതുവരെ പാലിച്ചു വന്ന മതേതരത്വ നാനാത്വ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി, ഭരണഘടനയെയും സുപ്രീംകോടതിയെയും വെല്ലുവിളിച്ചുകൊണ്ട് യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുസ്ലിം ആരാധനാലയങ്ങളും പഠനശാലകളും വ്യാപകമായി നശിപ്പിച്ച് ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്ന സംഘപരിവാര്‍ ഭരണകൂടംരാജ്യത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളണമെന്നും അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും സുപ്രീംകോടതിയും തയ്യാറാവണമെന്നും പണ്ഡിത സംഗമം ആവശ്യപ്പെട്ടു.

സാംസ്‌കാരിക ച്യുതികളുടെയും ആഭാസങ്ങളുടെയും ആഘോഷമായിരുന്ന നിലച്ചുപോയ ചില പൂരങ്ങളെ നേര്‍ച്ചകളുടെ പുനരാവിഷ്‌കരിക്കാന്‍ വഹാബികളുടെ ഹിഡന്‍ അജണ്ടകളോടെ നടക്കുന്ന ശ്രമങ്ങളെ സമസ്ത പണ്ഡിത സംഗമം അപലപിച്ചു. എട്ട് വിഭാഗത്തിന് ഖുര്‍ആന്‍ കൃത്യമായി പകുത്ത് നല്‍കിയ ഇസ്ലാമിന്റെ സകാത് സംവിധാനത്തെ സംഘടനാ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും അവകാശികള്‍ക്ക് കൊടുക്കാതെ മിച്ചം വെക്കുകയും ഒരു വേള അതില്‍ നിന്ന് പലിശ ശേഖരിക്കുകയും ചെയ്യുന്ന സംഘടനാ സകാത്ത് ഇസ്ലാമിക വിരുദ്ധവും കൊടിയ ചതിയുമാണെന്ന് സംഗമം പ്രഖ്യാപിച്ചു.

 

 

Latest