Kerala
കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി
സഹോദരനുമായുള്ള സാമ്പത്തിക ഇടപാടിനെ തുടര്‍ന്നെന്ന് സൂചന

കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെ (21)യാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘമാണ് ഉച്ചയോടെ അനൂസിനെ പിടിച്ചിറക്കി കൊണ്ടുപോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്നാണ് സൂചന.
അജ്മല്‍ റോഷന്‍ വിദേശത്താണ്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----