Kerala
ബി ജെ പിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി; ഒരാള്‍ക്ക് പരിക്ക്
ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്ന് ബി ജെ പി ആരോപിച്ചു

ആലപ്പുഴ | ബി ജെ പിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു. മാവേലിക്കരയില്‍ നടന്ന യാത്രയിലേക്ക് യുവാവ് ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് ബി ജെ പിയുടെ ആരോപണം.
പരിക്കേറ്റ മാതൃഭൂമി മുന്‍ ലേഖകന്‍ എസ് ഡി വേണുകുമാറിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----