Kerala
കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
കിഴക്കെ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്

മലപ്പുറം | നാട്ടിലിറങ്ങിയ കാട്ടാനയെ വനപാലകര്‍ തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്.
വീടിന് അടുത്തെ ചോലയിലേക്ക് പോകുമ്പോഴാണ് ആക്രമണം. വനം ഉദ്യോഗസ്ഥര്‍ ആനയെ തുരത്തുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് ഇവരെ അടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍.
---- facebook comment plugin here -----