Kerala
കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് പ്രവീണയെ തീ കൊളുത്തിയത്

കണ്ണൂര്‍ | സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവയൊണ് 31 കാരി പ്രവീണ മരിച്ചത്.
പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തി ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.
---- facebook comment plugin here -----