Connect with us

Kerala

ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്ത കേസ്; സിപിഎം നേതാവും പ്രതി, ഒളിവില്‍

കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്.

Published

|

Last Updated

പാലക്കാട്  ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. പ്രതിയായ ഹരിദാസന്‍ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്.
മീനാക്ഷിപുരം സര്‍ക്കാര്‍ പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍വെച്ചാണ് പൊലീസ്  സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ കണ്ണയ്യന്‍ പോലീസിന്റെ പിടിയിലായിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ലോക്കല്‍ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ് സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയന്റെമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേര്‍ത്തത്.

Latest