Kerala
മോഷണം നടന്ന വീട്ടിലെ യുവതിയുടെ മരണം; വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ചാണ് കൊല നടത്തിയത്
സ്വര്‍ണവും പണവും കവര്‍ന്നതിന് പിന്നില്‍ ദര്‍ഷിതയും സുഹൃത്തുമെന്നാണ് പോലീസിന്റെ സംശയം

കണ്ണൂര്‍ | കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്.
ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദര്‍ഷിതയുടെ സുഹൃത്ത് സിദ്ധരാജു കര്‍ണാടക പോലീസിന്റെ പിടിയിലായിട്ടുണ്ട്. ദര്‍ഷിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്.
സ്വര്‍ണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദര്‍ഷിത വീട് പൂട്ടി കര്‍ണാടകയിലേക്ക് പോയത്. സ്വര്‍ണവും പണവും കവര്‍ന്നതിന് പിന്നില്‍ ദര്‍ഷിതയും സുഹൃത്തുമെന്നാണ് പോലീസിന്റെ സംശയം.