Connect with us

National

ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍

താന്‍ പകര്‍ത്തിയ നഗ്‌നദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ യുവതികളോട് നിരീക്ഷ പണം ആവശ്യപ്പെട്ടു

Published

|

Last Updated

മംഗളൂരു |  ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോ പകര്‍ത്തി അശ്ലീല വെബ്  സൈറ്റുകകളില്‍  പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. ചിക്കമംഗളൂരു സ്വദേശി നിരീക്ഷ (26 ) ആണ് അറസ്റ്റിലായത്. നഗരത്തിലെ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തു വരികയാണ് യുവതി

താന്‍ പകര്‍ത്തിയ നഗ്‌നദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ യുവതികളോട് നിരീക്ഷ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ വീഡിയോ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതികള്‍ പോലീസില്‍ പരാതി നല്‍കിയത്.
അറസ്റ്റിലായ നിരീക്ഷയുടെ ഫോണ്‍ കദ്രി പോലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അതേസമയം, മംഗളൂരുവിലെ എക്സ്‌റേ ടെക്നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്നാണ് പോലീസ്  സംശയിക്കുന്നത് . യുവാവിനൊപ്പമുള്ള സ്വകാര്യ വീഡിയോ കാണിച്ച് പണം തട്ടാന്‍ നിരീക്ഷ ശ്രമിച്ചതായാണ് നിഗമനം. ഹണി ട്രാപ്പ് സംഘത്തിലെ അംഗമാണ് നിരീക്ഷയെന്നാണ് കരുതുന്നത

Latest