Kerala
അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും: കെ പി എം എസ്
ശബരിമല യുവതീ പ്രവേശത്തിലെ ഇടതുപക്ഷത്തിന്റെ പ്രസ്താവനകള്‍ കാര്യമായി കാണുന്നില്ല. പുരോഗമന നിലപാടുകളില്‍ നിന്ന് ഇടത് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന വിശ്വാസമാണുള്ളത്.
തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്ന് കേരള പുലയര്‍ മഹാസഭ (കെ പി എം എസ്). ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല യുവതീ പ്രവേശത്തിലെ ഇടതുപക്ഷത്തിന്റെ പ്രസ്താവനകള്‍ കാര്യമായി കാണുന്നില്ലെന്ന് പുന്നല പറഞ്ഞു. പുരോഗമന നിലപാടുകളില്‍ നിന്ന് ഇടത് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന വിശ്വാസമാണുള്ളത്.
രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
---- facebook comment plugin here -----



