Connect with us

International

ഹമാസിനെ ഇല്ലാതാക്കും; ഗസ്സാ ഇസ്‌റാഈലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും: നെതന്യാഹു

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കും. ഇറാനിയന്‍ അച്ചുതണ്ടിനെ നശിപ്പിക്കാനുള്ള കരുത്ത് ഇസ്‌റാഈലിനുണ്ട്.

Published

|

Last Updated

തെല്‍ അവീവ് | ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അത് നേടുക തന്നെ ചെയ്യുമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കും. ഗസ്സാ ഇസ്‌റാഈലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്) ജനറല്‍ സ്റ്റാഫ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ നെതന്യാഹു പറഞ്ഞു.

ശത്രുക്കളെ കീഴടക്കാനുള്ള പോരാട്ടമാണ് ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാനിയന്‍ അച്ചുതണ്ടിനെ നശിപ്പിക്കാനുള്ള കരുത്ത് ഇസ്‌റാഈലിനുണ്ട്. ഇസ്‌റാഈലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വരാനിരിക്കുന്നത് ചരിത്ര വര്‍ഷമാവും- നെതന്യാഹു വ്യക്തമാക്കി.

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാകില്ലെന്നും ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നത് ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണെന്നും നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest