Kerala
വയനാട്ടില്‍ ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു
കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ജിജീഷിനെ ബാവലിക്ക് സമീപത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്

കല്‍പ്പറ്റ | വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രികനു പരിക്ക്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ജിജീഷിനെ ബാവലിക്ക് സമീപത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകിട്ടാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ ജിജീഷിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
---- facebook comment plugin here -----