local body election 2025
ഭാര്യയും ഭര്‍ത്താവും പിന്നെ മരുമകളും; ഒരു വീട്ടില്‍ നിന്ന് മൂന്ന് സ്ഥാനാർഥികള്‍
മഞ്ചേരി വെള്ളാരങ്ങല്‍ എറിയാട്ടുപൊഴി വീട്ടില്‍ വേലായുധന്‍ എന്ന സുന്ദരന്‍, ഭാര്യ ശൈലജ, മരുമകൾ സബിത എന്നിവരാണ് മത്സരരംഗത്തുള്ളത്.
മഞ്ചേരി | ഒരു വീട്ടില്‍ നിന്ന് മൂന്ന് പേര്‍ മഞ്ചേരി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മഞ്ചേരി നഗരസഭയിലേക്കാണ് മൂന്ന് പേരും മത്സരിക്കുന്നത്. മഞ്ചേരി വെള്ളാരങ്ങല്‍ എറിയാട്ടുപൊഴി വീട്ടില്‍ വേലായുധന്‍ എന്ന സുന്ദരന്‍, ഭാര്യ ശൈലജ, മരുമകൾ സബിത എന്നിവരാണ് മത്സരരംഗത്തുള്ളത്.
യോഗാ അധ്യാപകനായ വേലായുധന്‍ 32ാം വാര്‍ഡായ വെള്ളാരങ്ങലിലും ഭാര്യ ശൈലജ 22ാം വാര്‍ഡ് ചോലക്കലിലുമാണ് മത്സരിക്കുന്നത്. മരുമകള്‍ സബിത ജനറല്‍ വാര്‍ഡായ 34 വായ്പ്പാറപ്പടിയിലാണ് ജനവിധി തേടുന്നത്. എന്‍ ഡി എ മുന്നണി സ്ഥാനാർഥികളായി കന്നിയങ്കത്തിനിറങ്ങുന്ന മൂവരുടെയും ചിഹ്നം താമരയാണ്.
വേലായുധന്‍- ശൈലജ ദമ്പതികളുടെ മകന്‍ ആനന്ദിന്റെ ഭാര്യയാണ് പെരുമ്പാവൂര്‍ കുറിച്ചിലക്കോട് സ്വദേശിനിയായ സബിത.



