Connect with us

Kerala

തേവര കൊലപാതകം; സ്ത്രീയെ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കസ്റ്റഡിയില്‍

പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ സൗത്ത് എസ്എച്ച്ഒ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

Published

|

Last Updated

കൊച്ചി |   തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ഇടവഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട സ്ത്രീയുമായി പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍്ജുമായി ബന്ധമുണ്ടോയെന്നും നേരത്തേയും ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നു  പോലീസ് അന്വേഷിക്കുന്നുണ്ട്

അതേ സമയം ജോര്‍ജിനെ മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ സൗത്ത് എസ്എച്ച്ഒ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു സമീപത്തുനിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി ഇയാള്‍ പിന്നീട് പണത്തെ ചൊല്ലി തര്‍ക്കമായി. 500 രൂപ വാഗ്ദാനം ചെയ്താണ് സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍, പാലക്കാട് സ്വദേശിനിയായ സ്ത്രീ പണം കൂടുതല്‍ ചോദിച്ചതോടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹത്തിനു സമീപം

തര്‍ക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് പാരക്കൊണ്ട് ഇയാള്‍ സ്ത്രീയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അതിനുശേഷം കയറുകൊണ്ടു വലിച്ചിഴച്ച് മൃതദേഹം പുറത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍, മദ്യപിച്ചിരുന്നതിനാല്‍ ജോര്‍ജ് ഇടയ്ക്കുവച്ചു കുഴഞ്ഞുപോയി. തുടര്‍ന്നു മൃതദേഹത്തിനു സമീപം കിടന്ന് ഉറങ്ങി.22ന് രാവിലെ ആറിനാണ് ഹരിത കര്‍മസേനാംഗത്തിലെ സ്ത്രീ ജോര്‍ജിന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest