Connect with us

Kerala

മൂഴിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ് ഉയര്‍ന്നു; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

അതേ സമയം ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്

Published

|

Last Updated

പത്തനംതിട്ട | മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 191 മീറ്റര്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 192 മീറ്റര്‍ ആയാല്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടും. കക്കാട്ടാറിന്റെയും പമ്പയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേ സമയം ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.സെപ്റ്റംബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമാണിത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 28 വരെ മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

 

Latest